Lead NewsNEWS

അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വഭാവികത ഇല്ല

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാൻ്റെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.

മറ്റു തരത്തിലുള്ള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക്ക ണ്ടെത്താനയിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. ഇന്നു തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
രക്തം ഛര്‍ദ്ദിച്ച്‌ അവശനിലയിലായ അനില്‍ പനച്ചൂരാനെ തിരുവനന്തപുരം കിംസിൽ എത്തിച്ചത് ഇന്നലെ രാത്രിയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിര്‍ദേശിച്ചത് ഡോക്ടര്‍മാര്‍ തന്നെയാണ്. മരണകാര്യത്തില്‍ വ്യക്തത വരുത്തുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

തുടര്‍ന്ന് കായംകുളം പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ കിംസില്‍ എത്തിയ കായംകുളം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മെഡി.കോളേജില്‍ എത്തിക്കുകയും ചെയ്തു.

Back to top button
error: