ജാമ്യം തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് ജാമ്യം തേടി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ തളളിയ ഉത്തരവിലാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയില്‍ നിന്ന് ഡയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

ഡിസംബര്‍ 14നാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളിയത്. ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയാണ് അന്നത്തെ ജാമ്യാപേക്ഷ തളളിയത്.

നിലവില്‍ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് പോലും വേണ്ട രീതിയില്‍ പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ സ്വാന്തന പരിചരണ ചികിത്സയാണ് നല്ലതെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version