Lead NewsNEWS

സ്‌കൂട്ടറും പികപ് വാനും കൂട്ടിയിടിച്ചു; പ്രതിശ്രുത വരന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: സ്‌കൂട്ടറും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാറയില്‍ പരേതനായ ജേക്കബിന്റെ (രാജു) മകന്‍ അജിത് (28) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്.

അജിത്തിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരന്‍: അജിന്‍. മൃതദേഹം മോര്‍ച്ചറിയില്‍. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം. വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 7നു നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

Back to top button
error: