അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും, അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽപനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടരയ്ക്ക് ആയിരുന്നു അന്ത്യം.പോസ്റ്റ്മോർട്ടം നടത്തണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംസ്കരിക്കും.

അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടെ പരാതിയെതുടർന്നാണ് നടപടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version