NEWS

അനിൽ പനച്ചൂരാൻ പോയത് കാട് എന്ന തന്റെ സിനിമ പൂർത്തിയാക്കാതെ

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിട പറഞ്ഞത് കാട് എന്ന തന്റെ സിനിമ പൂർത്തിയാക്കാതെ.സിനിമയുടെ തിരക്കഥ പൂർത്തിയായിരുന്നു.

ഇന്നു രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ എത്തിച്ചു. 7.30 ന് കിംസിൽ എത്തിച്ച അദ്ദേഹം 830 ഓടെ മരിച്ചു. ഹൃദയാഘാതമുണ്ടായാണ് മരണം.

1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായി. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കവിതാസമാഹാരങ്ങള്‍.
അറബിക്കഥയിലെ ‘ ‘ചോരവീണ മണ്ണിൽ നിന്ന് …’ എന്ന കവിതയിലൂടെയാണ് ഏറെ പ്രശസ്തനായത്.

Back to top button
error: