LIFETRENDING

” കാക്കത്തുരുത്ത്‌ “

ഷാജി പാണ്ടവത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ” കാക്കത്തുരുത്ത് “. ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനന്‍ മാവേലിക്കര നിർമിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ് .

കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി പ്രശസ്ത സംവിധായകന്‍ വേണു ബി നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടി അഭിനയിക്കുന്നു. അഡ്വക്കേറ്റ് ഗണേഷ് കുമാർ, രേഷ്മ, കൃഷ്ണൻ , കുഞ്ഞുമോൻ അങ്ങനെ ഇവിടെത്തെ നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


ഛായാഗ്രഹണം- രാജേഷ് പീറ്റർ,സംഗീതം: അജി സരസ്,പ്രൊഡക്ഷന്‍ ഡിസെെന്‍-കഅജയന്‍ വി കാട്ടുങ്കല്‍,കല-ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ് -പട്ടണം ഷാ,വസ്ത്രാലങ്കാരം-ഇന്ദ്രന്‍ ജയന്‍,സ്റ്റില്‍സ്-കണ്ണന്‍ സൂരജ്, പരസ്യക്കല-അനില്‍ ജയന്‍,എഡിറ്റര്‍-മധു കെെനകരി,സൗണ്ട്-കൃഷ്ണകുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍-അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍-കുഞ്ഞുമോന്‍ എരമല്ലൂര്‍,പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-മധു ശാസ്തമംഗലം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: