NEWS

കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം മുന്നണി വിടുന്നുവെന്ന വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് എം എൽ എ

കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി യു.ഡി.എഫി-ലെ ഒരു കക്ഷി എന്ന നിലയിൽ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്ന് അനൂപ് ജേക്കബ്. മറിച്ച് വരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട. കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലർ ബോധപൂർവ്വം നടത്തുകയാണെന്നും
അനൂപ് ജേക്കബ് എം എൽ എ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

Back to top button
error: