Lead NewsNEWS

ത്രികോണ പ്രണയം: ഒടുവില്‍ ബലി കൊടുക്കേണ്ടി വന്നത് കാമുകിയുടെ ജീവന്‍

പുതുവത്സരത്തില്‍ അന്ധേരിക്ക് സമീപം കെട്ടിടത്തില്‍ നിന്നും വീണു മരിച്ച പെണ്‍കുട്ടിയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്. കെട്ടിടത്തില്‍ നിന്നും വീണ ജാന്‍വിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് മനപ്പൂര്‍വ്വം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട്.

മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ജാന്‍വി. ജാന്‍വിയുടെ കാമുകന്‍ ശ്രീജോഗ്ധന്‍കര്‍, കൂട്ടുകാരി ദിയ പഡന്‍കര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ നിന്നും ജാന്‍വി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം വാര്‍ത്ത വന്നിരുന്നത്. പിന്നീട് സംഭവത്തിലെ ദുരൂഹത കണ്ടെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഒന്നാം പ്രതിയുടെ ത്രികോണ പ്രണയകഥ പുറത്തറിയുന്നത്.

അച്ഛന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ജാന്‍വിയെ സുഹൃത്തുക്കള്‍ പുതുവത്സരം ആഘോഷിക്കാന്‍ അന്ധേരിയിലെ ഖാര്‍ വെസ്റ്റ് കെട്ടിടത്തിലേക്ക് വിളിക്കുകയായിരുന്നു. പിന്നീടാണ് കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. മുംബൈയിലെ പുതുവത്സരത്തിലെ ആദ്യത്തെ കൊലപാതകകേസാണ് ജാന്‍വിയുടേത്.

Back to top button
error: