Lead NewsNEWS

ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല: എ.കെ ബാലന്‍

കോവിഡ് പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇത്തവണ ഐഎഫ്എഫ്‌കെ സംഘടിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് ഇത്തവണ നാലിടങ്ങളിലായി മേള സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേള ഒരിക്കലും തിരുവനന്തപുരത്ത് നിന്ന് മാറ്റില്ലെന്നും മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

25ാമത് ചലച്ചിത്ര മേള നാല് സ്ഥലങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരേ ശശി തരൂര്‍ എംപി, കെഎസ് ശബരിനാഥന്‍ എംഎല്‍എ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലം ചര്‍ച്ച കൊഴുക്കുകയാണ്.

22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പത്തിനാണ് നടക്കുക. കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക.

തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.

ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്‌ട്രേഷന്‍ അതതു മേഖലകളില്‍ നടത്തണം. രജിസ്‌ട്രേഷന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

Back to top button
error: