Lead NewsNEWS

സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ന​ടു​റോ​ഡി​ല്‍ ഇ​ടി​ച്ചു​വീ​ഴ്ത്തി വ​സ്ത്രം വ​ലി​ച്ചു​കീ​റി; സ്ത്രീ ​അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ന​ടു​റോ​ഡി​ല്‍ ഇ​ടി​ച്ചു​വീ​ഴ്ത്തി മ​ര്‍​ദ്ദി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സ്ത്രീ ​അ​റ​സ്റ്റി​ല്‍. അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് പൊ​ന്നാ​ട​ത്ത് കൊ​ച്ചു​ത്രേ​സ്യ (സി​പ്സി, 48) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​പ്സി മു​ന്നി​ല്‍ മ​റ്റൊ​രു സ്കൂ​ട്ട​റി​ല്‍ പോ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ത​നി​ക്കു ക​ട​ന്നു പോ​കാ​ന്‍ സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ക​യും ക​ഴു​ത്തി​ല്‍​പി​ടി​ച്ചു ശ്വാ​സം​മു​ട്ടി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ പോ​ലീ​സ് സി​പ്സി​യെ അ​റ​സ്റ്റ് ചെ​യ്തു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച സി​പ്സി സ്വ​യം വ​സ്ത്രം വ​ലി​ച്ചു​കീ​റി ബ​ഹ​ളം​വ​ച്ചു. പു​രു​ഷ പോ​ലീ​സു​കാ​രും സ്റ്റേ​ഷ​നി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തി​യ നി​ര​വ​ധി​പേ​രും നോ​ക്കി​നി​ല്‍​ക്കെ​യാ​ണു സി​പ്സി സ്വ​യം വി​വ​സ്ത്ര​യാ​യ​ത്. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.

Back to top button
error: