NEWS

“അവിയൽ “ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികൽ വീഡിയോ മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബൻ , വിനീത് ശ്രീനിവാസൻ, ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണനും തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.
മലയാളത്തിന്റെ പ്രിയസംവിധായകൻ ജിസ് ജോയ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്..!

സിറാജ്ജുദ്ധീൻ കേതിക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ജോജു ജോർജ്, അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പിന്നണിയിൽ വലിയ നിര തന്നെ പ്രവർത്തിക്കുന്നതിനാൽ ചിത്രത്തിലുള്ള പ്രതീക്ഷയും വളരെ വലുതാണ്…!

https://youtu.be/ODLr2wavs7Q

Back to top button
error: