Lead NewsNEWS

16കാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

ആര്യനാട്: പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആര്യനാട് പറണ്ടോട് സ്വദേശി നന്ദു (20) ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് പാഠം പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. സന്ധ്യയായിട്ടും കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്ന് പുലര്‍ച്ച നാലിന് കെഎസ്ആര്‍ടിസി നെടുമങ്ങാട് പോകുന്ന ബസിനെ പിന്‍തുടര്‍ന്ന് നെട്ടറച്ചിറ എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കേബിള്‍ ജോലിക്കാരന്‍ ആണ് പ്രതി. ഇയാളെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും ഇയാള്‍ക്ക് എതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഉണ്ട്.

Back to top button
error: