Lead NewsLIFENEWS

കുഞ്ഞാലി മരക്കാർ മാർച്ച് 26ന് റിലീസ് ചെയ്യും , കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന അതെ തിയ്യതി

ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26ന് കുഞ്ഞാലിമരക്കാർ റിലീസ് ചെയ്യും.

കുഞ്ഞാലിമരക്കാറായി ചിത്രത്തിലെത്തുന്നത് മോഹൻലാലാണ്. കഴിഞ്ഞവർഷം മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മൂലം ഇത് നീണ്ടുപോയി.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. ചിത്രത്തിന് 100 കോടിയോളം രൂപയാണ് ബജറ്റ്.മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകൾ ചിത്രത്തിൽ ഉപയോഗിക്കുമെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധായകൻ.

Back to top button
error: