Lead NewsNEWS

തീയ്യറ്ററുകൾ തുറക്കുന്നു, 85 സിനിമകൾ റിലീസിന്

9 മാസം ആണ് സംസ്ഥാനത്ത് തീയ്യറ്ററുകൾ പൂട്ടി കിടന്നത്. ചൊവ്വാഴ്ച മുതൽ തീയേറ്ററുകൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലയാളത്തിൽ റിലീസിനായി കെട്ടിക്കിടക്കുന്നത് 85 സിനിമകളാണ്.

പണിപ്പുരയിൽ 35 സിനിമകളുണ്ട്. ഉടൻ ചിത്രീകരണം തുടങ്ങാൻ 28 സിനിമകൾ. എന്നാൽ പൂർത്തിയായ ബിഗ് ബജറ്റ് സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യില്ല എന്നാണ് വിവരം.

മോഹൻലാലിന്റെ മരയ്ക്കാർ,മമ്മൂട്ടിയുടെ പ്രീസ്റ്റ്,ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

50% സീറ്റുകളിൽ ആണ് ഇപ്പോൾ പ്രേക്ഷകരെ അനുവദിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ തീയ്യറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ അത്ര എളുപ്പമാകില്ല. വൈദ്യുതി ബില്ലിൽ ആനുകൂല്യം വേണമെന്ന തിയ്യറ്റർ ഉടമകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പൂട്ടിക്കിടന്ന കാലത്ത് വൈദ്യുതി കുടിശിക തിയ്യറ്ററുകൾ അടക്കാനുണ്ട്, പൂട്ടിക്കിടന്ന കാലത്ത് തീയ്യറ്റർ നശിക്കാതെ ഇരിക്കാൻ വേണ്ടി ചെലവഴിച്ച തുക വേറെയും.

Back to top button
error: