NEWS

മുന്നിലുള്ളത് മൂന്നുവർഷം, 2023 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, ശ്രീശാന്ത് ഇനി പിന്നോട്ടില്ല

37ന്റെ ചെറുപ്പത്തിൽ ആണ് ശ്രീശാന്ത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാൾ. എന്നാൽ വാതുവെപ്പ് കേസോടെ അദ്ദേഹത്തിന് ദീർഘകാലം വിലക്കുണ്ടായിരുന്നു. ഒടുവിൽ ശ്രീശാന്ത് കളിക്കളത്തിൽ തിരിച്ചെത്തുന്നു.

ജനുവരി 10-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിൽ ശ്രീശാന്ത് ഉണ്ട്. പരിശീലനമത്സരത്തിൽ പണ്ട് കണ്ട ശ്രീശാന്തിന്റെ അതേ ആർജ്ജവം. അതേ ആക്രമണോൽസുകത.

” എന്റെ ലക്ഷ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി മാത്രമല്ല ഇറാനി ട്രോഫിയും രഞ്ജിട്രോഫിയും കൂടിയാണ്. മികച്ച പ്രകടനം പുറത്തെടുക്കണം അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട് എന്നെ ചിലർ സമീപിച്ചിട്ടുണ്ട്. കായികക്ഷമത കാത്തുസൂക്ഷിച്ച് മികച്ച രീതിയിൽ പന്തെറിയാൻ ആണ് എന്റെ ശ്രമം. “ശ്രീശാന്ത് പറഞ്ഞു.

“അടുത്ത മൂന്നു വർഷം നിർണായകമാണ്. 2023 ലോക കപ്പിൽ ഇന്ത്യക്കായി കളിക്കുകയും കിരീടം നേടുകയും ചെയ്യണം എന്നതാണ് എന്റെ സ്വപ്നം. “ശ്രീശാന്ത് വ്യക്തമാക്കി.

Back to top button
error: