NEWS

കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ സിഐടിയുവിന് 14% വോട്ടിന്റെ നഷ്ടം ,ബി എം എസിന് നേട്ടം

കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ സിഐടിയു നേതൃത്വം നല്‍കിയ കെഎസ്ആര്‍റ്റിഇഎക്ക് 14 ശതമാനം വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ നഷ്ടപ്പെട്ടു.49%ൽ നിന്ന് സിഐടിയു 35% ലേക്ക് വീണു.

എന്നാൽ നേട്ടമുണ്ടാക്കിയത് ബി എം എസ് ആണ്.36 വർഷത്തിന് ശേഷം ഇതാദ്യമായി ബി എം എസിന് അംഗീകാരം കിട്ടി.8.31% മാത്രം വോട്ട് ലഭിച്ചിരുന്ന ബി എം എസ് ഇത്തവണ 18% വോട്ട് നേടി.അംഗീകാരത്തിന് 15% വോട്ട് മതി.

അതേസമയം പാർട്ടി അധികാരത്തിൽ ഉണ്ടായിട്ട് പോലും എ ഐ ടി യു സിയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Back to top button
error: