യുവ കൃഷ്ണയും മൃദുല വിജയും വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി ഒരു പൊതു വേദിയിൽ,അതും അവാർഡ് വാങ്ങാൻ

വൈക്കത്ത് ഇന്ന് വൈകിട്ട് നടന്ന കലാഭവൻ മണി അനുസ്മരണ അവാർഡ് നിശയിലാണ് പൂക്കാലം വരവായിയിലെ നായിക മൃദുല വിജയും പ്രതിശ്രുതവരൻ യുവ കൃഷ്ണയും ഒന്നിച്ചത്.മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഇരുവരും ഏറ്റുവാങ്ങി.

ഇന്ന് പുതുവത്സരദിനത്തിൽ എറണാകുളം വരാപ്പുഴയിൽ പൂക്കാലത്തിന്റെ ലൊക്കേഷനിലാണ് ഉച്ചനേരത്ത് മൃദുലയെകൂട്ടിക്കൊണ്ടു പോകാൻ ഓർക്കാപ്പുറത്ത് യുവ എത്തിയത്.
ഡിസംബർ 23ന് തിരുവനന്തപുരത്ത് വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

വിവാഹത്തീയതി പിന്നീട് തീരുമാനിക്കുമെന്ന് മൃദുലയും യുവയും ഒരേ സ്വരത്തിൽ പറഞ്ഞു.രാത്രി ലൊക്കേഷനിൽ തിരിച്ചെത്തിക്കാമെന്ന ഉറപ്പിൽ ഉച്ചയൂണും കഴിഞ്ഞാണ് മൃദുലയെയും കൂട്ടി യുവ പോയത്.തിരക്കിട്ട ചിത്രീകരണത്തിനിടയിലും പ്രണയിനികളുടെ മനസ്സ് തിരിച്ചറിഞ്ഞ് ഷൂട്ടിംഗിൽ ചില ഭേദഗതികൾ വരുത്തിയാണ് സംവിധായകൻ ഗോപാലൻ മനോജും തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയും നിർമ്മാതാക്കൾ മോഡി മാത്യുവും ജയൻ രേവതിയും പ്രണയ ചകോരങ്ങളെ പോകാൻ അനുവദിച്ചത്.

400 എപ്പിസോഡുകൾ പിന്നിട്ട സൂപ്പർ ഹിറ്റ് പരമ്പര പൂക്കാലം വരവായി സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേക്ഷണം ചെയ്യുന്നു.യഥാർത്ഥ ജീവിതത്തിലെ വിവാഹവും പ്രണയവുമൊന്നും പൂക്കാലം വരവായിയിലെ ശക്തയായ നായിക സംയുക്തയെ ബാധിക്കില്ലെന്ന ഉറപ്പിലാണ് മൃദുല വിജയ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version