NEWS

സിനിമ തീയ്യറ്ററുകൾ ജനുവരി 5 മുതൽ തുറക്കാം

സംസ്ഥാനത്ത് സിനിമാ തിയ്യറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറക്കാൻ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകണം സിനിമ തീയ്യറ്റർ തുറക്കുന്നത്. ജനുവരി 5 മുതൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മറ്റു കാര്യങ്ങളും അനുവദിക്കും.

പുതുവർഷ സമ്മാനമായി പത്തിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോധികർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ സേവനങ്ങൾ ഇനിമുതൽ വീട്ടിൽ എത്തിക്കാനുള്ള നടപടി എടുക്കും. ഇതിൽ മസ്റ്ററിംഗ്,ദുരിതാശ്വാസ നിധി അപേക്ഷ, പെൻഷൻ, അത്യാവശ്യ മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടും.

ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്കാണ് സ്കോളർഷിപ്പ്. മാർക്ക്, ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും അർഹരെ കണ്ടെത്തുക.

Back to top button
error: