NEWS

ഇന്ത്യയും കോവിഡ് വാക്സിൻ യുഗത്തിലേക്ക്,അസ്ട്രാസെനകയുടെ കോവിഡ് വാക്സിന് ഇന്ന് അനുമതിയെന്ന് റിപ്പോർട്ട്

അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡർഡ് കൺട്രോൾ ഓർഗനൈസേഷന് മുന്നിൽ വന്ന അപേക്ഷകൾ പരിഗണിക്കുന്ന യോഗം നടക്കുകയാണ്.അസ്ട്രാസെനകയും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യോഗം അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.

മൂന്ന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. അനുമതി ഇന്ന് നൽകുകയാണെങ്കിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ വാക്സിനേഷൻ ഉടൻ തുടങ്ങും.

അതേസമയം ബ്രിട്ടനിലെ വകഭേദം വന്ന വൈറസ് നാലു പേരിലേക്ക് കൂടി വ്യാപിച്ചു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ബ്രിട്ടനിലെ വകഭേദം എന്ന വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനും ഇന്ന് അനുമതി ലഭിച്ചേക്കും എന്ന് ചില വൃത്തങ്ങൾ പറയുന്നുണ്ട്.

Back to top button
error: