NEWS

ഫൈസര്‍ വാക്‌സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം

പുതുവത്സരത്തില്‍ ഫൈസര്‍ വാക്‌സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ഫൈസര്‍ കോവിഡ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിനാണ് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയത്. സംഘടന അംഗീകരിക്കുന്ന ആദ്യ കോവിഡ് വാക്‌സീനാണിത്.

ഫൈസര്‍ വാക്‌സീന്‍ ഉപയോഗിക്കുന്നതിനു കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയിരുന്നു. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, അതിന്റെ ജര്‍മനിയിലെ മെയിന്‍സ് ആസ്ഥാനമായ പാര്‍ട്ണര്‍ ബയോണ്‍ടെക് കമ്പനിയും സംയുക്തമായാണു കോവിഡ് വാക്‌സീന്‍ നിര്‍മിച്ചത്.

ഫൈസര്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്ക ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്.
ബ്രിട്ടനു പുറമേ കാനഡ,ബഹ്‌റൈന്‍,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് ഫൈസര്‍ വാക്‌സിന്‍ അനുമതി തേടിയിരുന്നു.

Back to top button
error: