NEWS

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,രണ്ട് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ യു പി പോലീസ് സിദീഖ് കാപ്പനെ നിർബന്ധിച്ചു,രാഹുൽ ഗാന്ധിക്കെതിരെയും തെളിവ് തേടി -വീഡിയോ

ഹത്രാസിലേയ്ക്ക് പോയ വഴിക്ക് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനോട് രണ്ട് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ റെയ്ഹാന സിദ്ധിഖ്.യു പി പോലീസ് ചോദ്യം ചെയ്തപ്പോൾ ആണ് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് എന്ന് റെയ്ഹാന NewsThen Media യയോട് പറഞ്ഞു.സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകിയാൽ സിദ്ധീഖ് കാപ്പനെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ധാനവും യു പി പോലീസ് മുന്നോട്ട് വച്ചെന്നു റെയ്ഹാന പറയുന്നു.

സിപിഎം ആണോ സിദ്ധീഖിനെ ഹത്രാസിലേയ്ക്ക് അയച്ചതെന്നും യുപി പോലീസ് ചോദിച്ചു.രാഹുൽ ഗാന്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും യുപി പോലീസ് ആവർത്തിച്ച് ചോദിച്ചുവെന്നും റെയ്ഹാന പറയുന്നു.സകീർ നായിക്കിനെ കണ്ടിട്ടുണ്ടോ എന്നും പോലീസ് ചോദിച്ചു.എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ വ്യക്തിയോ പറഞ്ഞല്ല താൻ ഹത്രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോയതെന്നും വാർത്ത റിപ്പോർട്ട് ചെയ്യാൻ ആണ് പോയതെന്നുമാണ് സിദ്ധിഖ് മൊഴി നൽകിയതെന്നും റെയ്ഹാന കൂട്ടിച്ചേർത്തു.

റെയ്ഹാനയുടെ വാക്കുകളിലേയ്ക്ക് –

Back to top button
error: