NEWS

കോവിഡ് മാനദണ്ഡങ്ങളോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു

നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് , സ്‌കൂളിലെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ ശരീരതാപനില പരിശോധിച്ചും സാനിറ്റൈസര്‍ നല്‍കിയുമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്.

5500 ലേറെ സ്‌കൂളുകളില്‍ 10,12 ക്ലാസ്സുകളിലെ 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ വീണ്ടും നേരിട്ടുളള പഠനത്തിലേക്ക് കടക്കുന്നത്.വിദ്യാർഥികൾ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിളോ ക്ലാസിന് എത്തും വിധമാണ് ക്രമീകരണം. പ്രോയോഗിക ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് ചില സ്‌കൂളുകള്‍ തുറക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കോളേജുകളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് മുതല്‍ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുതെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

Back to top button
error: