കെ ജി ദിനകർ NewsThen Media യുടെ എക്സിക്യൂട്ടീവ് എഡിറ്റർ

കെ ജി ദിനകർ NewsThen Media എക്സിക്യൂട്ടീവ് എഡിറ്റർ ആയി ചുമതലയേറ്റു. കൈരളി ന്യൂസിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള കെജി ദിനകർ ഒട്ടേറെ എക്സ്‌ക്ലൂസീവ് വാർത്തകൾ മലയാളിയുടെ വാർത്താലോകത്ത് എത്തിച്ചു.കൈരളിയുടെ തെക്കൻ മേഖല മേധാവി ആയിരുന്നു.

എം രാജീവ്‌ ആണ് NewsThen Media യുടെ മാനേജിങ് എഡിറ്റർ .ദീർഘ കാലം കൈരളി ന്യൂസിന്റെ വാർത്താ വിഭാഗം ചുമതലക്കാരൻ ആയിരുന്നു.കേരള ദൃശ്യമാദ്ധ്യമ ചരിത്രത്തിലെ ആദ്യ സ്റ്റിംഗ് ഓപ്പറേഷൻ എം രാജീവ്‌ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആയിരുന്നു.രണ്ട് പതിറ്റാണ്ട് കാലം ദൃശ്യ മാധ്യമ മേഖലയിൽ സജീവമായുള്ള എം രാജീവ്‌ നിരവധി പരിപാടികളുടെ പ്രൊഡ്യൂസറും ആയിരുന്നു.

മാധ്യമ പ്രവർത്തന മേഖലയിൽ മൂന്നര പതിറ്റാണ്ടിന്റെ അനുഭവ സാമ്പത്തുള്ള പി ഒ മോഹൻ ആണ് NewsThen Media യെ നയിക്കുന്നത്.മലയാള മനോരമ,മംഗളം എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ട് കാലം പ്രവർത്തിച്ച പി ഒ മോഹൻ newsthen.com ന്റെ ചീഫ് എഡിറ്റർ ആണ്.കൈരളി ടി വി പ്രോഗ്രാം മേധാവി ആയിരുന്ന പി ഒ മോഹൻ കൈരളിയിൽ മാമ്പഴം അടക്കമുള്ള നിരവധി പ്രോഗ്രാമുകളുടെ ആസൂത്രകൻ ആയിരുന്നു.

മലയാള മാധ്യമ രംഗത്തെ ഏറ്റവും അനുഭവ സാമ്പത്തുള്ള മാധ്യമ പ്രവർത്തകർ ആണ് NewsThen Media യുടെ ഭാഗമായുള്ളത്.അച്ചടി -ദൃശ്യ മാധ്യമങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലേയ്ക്ക് വഴിമാറുമ്പോൾ ആ സാധ്യത ഉപയോഗപ്പെടുത്തി ആണ് NewsThen Media മുന്നോട്ട് നീങ്ങുക.സത്യം സത്യമായി അവതരിപ്പിക്കുക എന്നതാണ് NewsThen Media യുടെ മാധ്യമ ധർമം.വായനക്കാരുടെ,പ്രേക്ഷകരുടെ എല്ലാ വിധ പിന്തുണയും അഭ്യർത്ഥിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version