LIFETRENDING

യാത്രയാണ് എന്റെ സിനിമാബോധ്യങ്ങളെ പൊളിച്ചു തുടങ്ങിയത്: ബിപിന്‍ ചന്ദ്രന്‍

ലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ബിപിന്‍ ചന്ദ്രന്‍. വായനയുടെയും എഴുത്തിന്റെയും ലോകത്ത് നിന്നുമാണ് ബിപിന്‍ ചന്ദ്രന്‍ പിന്നീട് തിരക്കഥ രചനയിലേക്ക് കടന്നു വരുന്നത്. ബെസ്റ്റ് ആക്ടര്‍, പാവാട, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊഴുക്കിയിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന കടവുള്‍ സഹായം നടനസഭയാണ് ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം.

കുട്ടിക്കാലത്ത് തനിക്കേറ്റവും പ്രീയപ്പെട്ട ചിത്രം ശശികുമാര്‍ സംവിധാനം ചെയ്ത കാണാക്കുയില്‍ ആയിരുന്നു, പിന്നീട് എന്റെയൊരു ബന്ധുവാണ് യാത്ര എന്ന സിനിമയെക്കുറിച്ച് ആദ്യമായി പറയുന്നത്. അങ്ങനെയാണ് ആ ചിത്രം കാണുന്നത്. ചിത്രം കണ്ട ശേഷം തീയേറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടാണ് ഞാനിറങ്ങിയത്. കാണാക്കുയില്‍ മാത്രമല്ല സിനിമയെന്നും യാത്ര പോലുള്ള ചിത്രങ്ങള്‍ കൂടിയിവിടെയുണ്ടാകുന്നുണ്ടെന്നും അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്-ബിപിന്‍ ചന്ദ്രന്‍ പറയുന്നു

കോളജ് പഠനകാലമാണ് ബിപിന്‍ ചന്ദ്രനെ സിനിമയുമായി കൂടുതല്‍ അടുപ്പിച്ചത്. ധാരാളം സിനിമകള്‍ കണ്ടതും, ഫിലിം സൊസൈറ്റികളുമായി അടുത്ത് പെരുമാറാന്‍ സാധിച്ചതുമെല്ലാം അദ്ദേഹത്തിന്റെ കോളജ് പഠനകാലത്താണ്. പിന്നീട് മഹാരാജാസ് കോളജിലെ പഠനകാലത്താണ് സിനിമയോടുള്ള കാഴ്ച്ചപ്പാട് പൂര്‍ണമായും മാറിയത്. കോളജ് പഠനകാലത്തെ സഹപ്രവര്‍ത്തകരായിരുന്ന അന്‍വര്‍ റഷീദും, അമല്‍ നീരദും, ആഷിഖ് അബുവുമൊക്കെ ഇന്ന് ചലച്ചിത്ര മേഖലയിലെ തന്നെ വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിപിന്‍ ചന്ദ്രന്‍ പറയുന്നു

Back to top button
error: