Lead NewsNEWS

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനം കൊണ്ടു വന്ന പ്രമേയത്തെ പിൻതുണച്ച് ഒ രാജഗോപാൽ, രാജഗോപാലിനെ തിരുത്തി ബിജെപി നേതാക്കളും അണികളും, ഒടുവിൽ വാർത്താകുറിപ്പിറക്കി വിശദീകരണവുമായി രാജഗോപാൽ

കാർഷിക നിയമങ്ങൾക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ താൻ അനുകൂലിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ഒ.രാജഗോപാൽ എംഎൽഎ. ബി.ജെ.പി എം.എൽ.എ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാർത്ത വിവാദമായതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്  ഫേസ്ബുക്കിലൂടെയാ യിരുന്നു അദ്ദേഹത്തിന്റെ  പരസ്യ പത്രപ്രസ്താവന.

കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ഞാന്‍ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല. ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്.. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നില്ല എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ബില്ല് പൂര്‍ണമായി പിന്‍വലിച്ചാലെ ചര്‍ച്ച നടത്തൂ എന്നുളള കര്‍ഷ സംഘടനകളുടെ കടും പിടുത്തമാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണെന്നുളള മറിച്ചുളള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണ്. ഈ നിയമം മുമ്പ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതും സിപിഎം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുളളതുമാണെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തിെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേര്‍തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ. രാജഗോപാല്‍ ഈ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പിന്നീട് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രമേയം പാസ്സാവുകയും ചെയ്തു. എന്നാല്‍ നിയമസഭയിലെ ഒരേ ഒരു ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പൊതു അഭിപ്രായത്തെ മാനിച്ചു. പ്രമേയം പാസ്സാക്കിയത് ഏക കണ്ഠമായെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കളൊക്കെ രംഗത്ത് വന്നിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല.പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാല്‍ പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് നേരത്തെ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.

രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. രാജഗോപാലിനോട് സംസാരിക്കണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ കാരണം എന്താണെന്ന് അറിയില്ല.

കാര്‍ഷിക ഭേദഗതി നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപിക്ക് ഏറെ തലവേദനയായ സംഭവത്തില്‍ ബിജെപി നേതാക്കളാരും കൃത്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരൊയ പ്രമേയത്തെ ബിജെപി അനുകൂലിച്ചതിലൂടെ പാര്‍ട്ടിയുടെ നിലപാടിന് തന്നെ വിഭിന്നമായ മുഖം കൈവന്നിരുന്നു.

Back to top button
error: