NEWS

” ഗാർഡിയൻ ” ജനുവരി 1ന് റിലീസ് ചെയ്യുന്നു

മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ് ഫോം “പ്രൈം റീൽസ് ” ന്റെ ആദ്യ ചിത്രം “ഗാർഡിയൻ ” ജനുവരി 1 ന് റിലീസ് ചെയ്യും.

താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രൈം റീൽസിന്റെ ലോഗോ ലോഞ്ച് നടന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.
കൊച്ചി ഇൻഫോ പാർക്ക്‌ ആസ്ഥാനമായ Aeon New Release Pvt Ltd
എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നിൽ. ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് അതിലുടെ സിനിമകൾ ആസ്വദിക്കാം.www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം.

പുതുവർഷത്തിൽ(2021) ജനുവരി 1ന് സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, നയന,ഷിയാസ് കരീം, അജയ് ഷിബു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗാർഡിയൻ റിലീസ് ചെയ്യും.

ഐ പി എസ് മീര മോഹന്‍ദാസായി മിയ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു.
ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് “ഗാര്‍ഡിയന്‍”.
ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ്
” ഗാര്‍ഡിയന്‍”എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.
ധന്യാ സ്റ്റീഫന്‍,
നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.എഡിറ്റര്‍-വിജി എബ്രാഹം.

ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ,അഭിജ ശിവകല,പ്രാർത്ഥന സന്ദീപ്, നഹൃൻ നവാസ് എന്നിവർ അഭിനയിക്കുന്ന “കൺഫെഷൻസ് ഓഫ് എ കുക്കു ” വാണ് പ്രൈം റീൽസിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം.
സുരാജ് വെഞ്ഞാറമൂട്,
എം എ നിഷാദ്,
സുധീർ കരമന,
അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന “വാക്ക് ” മൂന്നാമത്തെ റിലീസ് ചിത്രമായെത്തും.
ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സുമേഷ് ആൻഡ് രമേഷ് ആണ് നാലാമത്തെ ചിത്രം.

Back to top button
error: