പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

സംഗീതജ്ഞൻ ആർ.കെ ശേഖറിന്റെ ഭാര്യ ആണ് കരീമ ബീഗം. റഹ്മാൻ ‌തന്നെയാണ് ട്വിറ്ററിലൂടെ അമ്മയുടെ മരണവിവരം അറിയിച്ചത്. അമ്മയാണ് സംഗീതത്തിലേക്ക് താൻ എത്താൻ കാരണമെന്ന് റഹ്മാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version