Lead NewsNEWS

ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി കമല്‍ഹാസന്‍

തിരുവവന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനം, ആര്യ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും തമിഴ്‌നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ അഭിപ്രായപ്പെട്ടു. നേരത്തെ നടന്‍ മോഹന്‍ലാല്‍ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദംം അറിയിച്ചിരുന്നു.

54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

Back to top button
error: