പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.

രാവിലെ ഒമ്പതുമുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യാനായി സമയമനുവദിച്ചിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ വിജിലന്‍സിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയില്‍ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

ജാമ്യം ഹര്‍ജിയുമായി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചപ്പോഴാണ് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് സംഘം അറിയിക്കുകയും തുടര്‍ന്ന് അതിനായി കോടതി അനുമതി നല്‍കുകയും ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version