NEWS

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; 41 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്ന ചിത്രങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 41 പേര്‍ അറസ്റ്റില്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ ആണ് ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ പിടിയിലായത്.

കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാം പതിപ്പാണിത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker