Lead NewsNEWS

പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചനിലയില്‍. കുമളി സ്വദേശി ബിനോയിയെ (46) ആണ് ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോക്‌സോ കേസില്‍ മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണ് ബിനോയി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റാണിഗിരി ആശുപത്രിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്.

ഇന്ന് രാവിലെ 6 ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Back to top button
error: