Lead NewsNEWS

നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും കോവിഡ് വാക്‌സിന്‍ ‘ഡ്രൈ റണ്‍’

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങൡലുമാണ്‌ ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റണ്‍ നടത്തുക.

കോവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍.

ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ചാണ് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.

വാക്സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഡ്രൈ റണ്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

കോവാക്സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, മരുന്നുവേണ്ടവരുടെ റിപ്പോര്‍ട്ടിങ്, ആരോഗ്യപ്രവര്‍ത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തല്‍ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി ഉണ്ടാകും.

Back to top button
error: