പൂക്കാലം വരവായി 400ന്റെ നിറവിൽ

ലയാളി മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പരമ്പര പൂക്കാലം വരവായി 400 എപ്പിസോഡുകൾ പിന്നിടുന്നു.

അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി പ്രമോദിന്റെ കേസ്സും ഒഴിവാക്കലും ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കടന്നു വന്നിട്ടും അത് പൂക്കാലത്തിന്റെ റേറ്റിംഗിനെയോ ജനപ്രീതിയെയോ ബാധിച്ചില്ല.

ക്ലാസിക് ഫ്രേംസിന്റെ ബാനറിൽ മോഡി മാത്യുവും ജയൻ രേവതിയും നിർമ്മിച്ച് പ്രവീൺ ഇറവങ്കര രചനയും ഗോപാലൻ മനോജ് സംവിധാനവും നിർവ്വഹിക്കുന്ന ഈ പരമ്പര ഒരമ്മയുടെയും നാലു പെൺമക്കളുടെയും ജീവിതഗന്ധിയായ കഥപറയുന്നു.

സീ കേരളം ചാനലിൽ വൈകുന്നേരം 6.30ന് സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായിയിൽ രേഖ രതീഷ്, അരുൺ രാഘവ്, മൃദുല വിജയ്, വത്സല മേനോൻ,മനുവർമ്മ,ആരതി സോജൻ,പ്രഭാശങ്കർ,മനീഷ,ജിഷൻ,നിരഞ്ജൻ,മനീഷ് കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version