Lead NewsNEWS

ശാഖയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് അരുണ്‍ തന്നെ: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: കാരക്കോണം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ശാഖയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച രാത്രി തുടങ്ങിയ വഴക്കാണ് ശാഖയുടെ മരണത്തില്‍ കലാശിച്ചത്. വിവാഹ ഫോട്ടോ പുറത്ത് വിട്ടതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് അരുണ്‍ ശാഖയുടെ മൂക്കിന് ഇടിക്കുകയുമായിരുന്നു.

മൂക്ക് തകര്‍ന്ന് ചോരയൊലിച്ച് കിടന്നിരുന്ന ശാഖയുടെ മുഖം അരുണ്‍ അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് ബോധരഹിതയായ ശാഖയെ ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം ഇലക്ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. ഇതിനുള്ള സജ്ജീകരണം നേരത്തെ അരുണ്‍ തയ്യാറാക്കിയിരുന്നു. ശാഖയുടെ മുഖത്തും തലയിലും കൈയ്യിലും ഷോക്കേല്‍പ്പിച്ചു. മരിച്ചുവെന്നുറപ്പായ ശേഷം അരുണ്‍ കിടന്നുറങ്ങുകയും പിറ്റേ ദിവസം അയല്‍ക്കാരുടെ അടുത്തെത്തി ശാഖയ്ക്ക് വൈദ്യുതാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റു എന്ന് അറിയിക്കുകയുമായിരുന്നു.

അരുണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് അരുണിനെ കോടതിയില്‍ ഹാജരാക്കും. ഇന്‍ഷുറന്‍സ് കമ്പിനി ജീവനക്കാരിയായ ശാഖയെ അരുണ്‍ ഒന്നര വര്‍ഷം മുന്‍പാണ് പരിചയപ്പെടുന്നത്. ഒക്ടോബര്‍ 19 നായിരുന്നു അരുണിന്റെയും ശാഖയുടേയും വിവാഹം

Back to top button
error: