NEWS

അടയ്ക്കാ രാജുവിന്റെ ജീവിതം സിനിമയാകുന്നു

അഭയ കേസിലെ ഏക ദൃക്‌സാക്ഷി അടക്കാ രാജുവിന്റെ ജീവിതം സിനിമയാകുന്നു.
കേരളം കണ്ട ഏറ്റവും വലിയ സത്യമാണ് സമൂഹം കള്ളൻ എന്ന് മുദ്രകുത്തിയ അടയ്ക്കാ രാജു.
അടയ്ക്കാരാജുവിന്റെ ജീവിതം കരുനാഗപ്പള്ളി നാടകശാല മൂവീസാണ് സിനിമയാക്കുന്നത് .” അടയ്ക്കാ രാജൻ കള്ളനല്ല ഹീറോയാടാ ” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടൻ അടയ്ക്കാ രാജുവായി എത്തും.ഒപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും.ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.

പ്രസാദ് നൂറനാട് ഈ ചിത്രം സംവിധാനം ചെയ്യുന്നു.സംഭാഷണവും, നിർമ്മാണവും കരുനാഗപ്പള്ളി കൃഷ്ണൻക്കുട്ടിയും , ഗാനരചന രാജീവ് ആലുങ്കലും ,സംഗീതം കെ .അർ. അജയ്യും നിർവ്വഹിക്കുന്നു.

Back to top button
error: