NEWS

എം കെ വർഗീസ് തൃശ്ശൂർ കോർപ്പറേഷൻ മേയർ

എം കെ വർഗീസിനെ തൃശ്ശൂർ കോർപ്പറേഷൻ മേയർ ആയി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് എം കെ വർഗീസ് മേയർ സംസ്ഥാനത്ത് എത്തുന്നത്. സിപിഐയിലെ രാജശ്രീ ഗോപനാണ് ഡെപ്യൂട്ടി മേയർ.

രണ്ടുവർഷം എം കെ വർഗീസ് തൃശൂർ മേയർ ആയി തുടരും. തുടർഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ നീക്കം.

താൻ സംതൃപ്തനാണെന്ന് എം കെ വർഗീസ് പറഞ്ഞു. സിപിഐഎം കൈവിടില്ലെന്ന് പൂർണ വിശ്വാസമുണ്ടെന്നും എം കെ വർഗ്ഗീസ് കൂട്ടിച്ചേർത്തു.

Back to top button
error: