‘വിക്രം വേദ’ ഹിന്ദി റീമേക്ക്‌; ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും വരുന്നു

വിജയ് സേതുപതിയും മാധവനും ഒരുമിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ഏറെ സ്വികാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക്‌ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരുഖ് ഖാന്‍ അടക്കമുള്ള താരങ്ങളാണ് ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമായിരിക്കും വിക്രം വേദയിലെ പ്രധാന വേഷത്തിലെത്തുകയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ ട്രെഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. മാധവന്‍ അവതരിപ്പിച്ച വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നത് വ്യക്തമായിട്ടില്ല. പുഷ്കറും ഗായത്രിയും ചേര്‍ന്നായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി റീമേക്കും ഇവര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നീരജ് പാണ്ഡെയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version