ചന്ദ്രനില്‍ മൂന്നേക്കര്‍; ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവിന്റെ സര്‍പ്രൈസ്‌

ഘോഷങ്ങളും അതിനിടയിലുളള ചെറിയ ചെറിയ സര്‍പ്രൈസുകളും നാം ദിനംപ്രതി കാണാറുണ്ട്. അതിലൊക്കെ പങ്കാളികളാന്‍ താല്‍പ്പര്യമുളളവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില സര്‍പ്രൈസുകള്‍ പണിയായും ചിലത് പാരയായും ചിലത് ഈറനണിയിച്ചും ലഭിക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ ഇതുവരെ ആര്‍ക്കും ലഭിക്കാത്ത ഒരു സമ്മാനം ലഭിച്ചാലോ… അത് നമ്മളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കും എന്നത് തീര്‍ച്ച. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സമ്മാനം ലഭിച്ചിരിക്കുകയാണ് അജ്മിര്‍ സ്വദേശിയായ സ്വപ്‌ന അനിജയ്ക്ക്. തങ്ങളുടെ എട്ടാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭര്‍ത്താവ് ധര്‍മേന്ദ്ര അനിജ സ്വപ്‌നയ്ക്ക് ഈ വലിയ സമ്മാനം നല്‍കിയത്. അത് എന്താണെന്നല്ല ചന്ദ്രനില്‍ മൂന്നേക്കര്‍ സ്ഥലമാണ് ധര്‍മേന്ദ്ര സ്വപ്‌നയ്ക്ക് സമ്മാനിച്ചത്.

ഡിസംബര്‍ 24നായിരുന്നു ഇരുവരുടേയും വിവാഹവാര്‍ഷികം അതിനാല്‍ ഭാര്യയ്ക്ക് ഇതുവരെ ആരും നല്‍കാത്ത ഒരു സമ്മാനം നല്‍കണമെന്ന് ധര്‍മേന്ദ്ര തീരുമാനിക്കുകയായിരുന്നു. എല്ലാവരും സ്വര്‍ണവും വാഹനവുമൊക്കെ നല്‍കുമ്പോള്‍ തന്റെ പ്രിയ പത്‌നിക്ക് അതിലും വലിയ സമ്മാനം കൊടുക്കണമെന്ന ആഗ്രമാണ് ധര്‍മേന്ദ്രനെ ചന്ദ്രനില്‍ കൊണ്ട് ചെന്നെത്തിച്ചത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ധര്‍മേന്ദ്രന്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയത്. ഒരു വര്‍ഷത്തോളമെടുത്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ ഭൂമി വാങ്ങുന്ന രാജസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് താനെന്നത് ഏറെ സന്തോഷം ഉളവാക്കുന്നുവെന്ന് ധര്‍മേന്ദ്ര പറയുന്നു. ഇത്തരമൊരു സമ്മാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സപ്നയും പറയുന്നു. വാര്‍ഷിക ആഘോഷത്തിനിടെ ഭൂമി സ്വന്തമാക്കിയ രേഖ ഫ്രെയിം ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കി തന്നെ ഞെട്ടിച്ചക്കുകയായിരുന്നെന്നും സപ്ന പറയുന്നു. ഏതായാലും ചന്ദ്രനില്‍ ഭൂമി സ്വന്തമാക്കിയ സന്തോഷത്തിലാണ് സ്വപ്ന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version