Lead NewsNEWS

രമേശ് ചെന്നിത്തല കോവിഡ് മുക്തനായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡില്‍ നിന്ന് മുക്തി നേടി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവായി.

ഡിസംബര്‍ 23നാണ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചത്. 22ന് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Back to top button
error: