Lead NewsNEWS

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം, ആശങ്കപ്പെടേണ്ടതില്ല

മിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. താരത്തിന്റെ ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനം ഡോക്ടര്‍മാര്‍ അധികം വൈകാതെ തന്നെ പറയുമെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രജിനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജീനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.

Back to top button
error: