NEWS

പ്രഖ്യാപിക്കാൻ പോകുന്നത് ഭരണത്തുടർച്ച മുൻനിർത്തിയുള്ള ബജറ്റെന്ന് ഡോക്ടർ തോമസ് ഐസക്

ഭരണത്തുടർച്ചയുടെ ബജറ്റ് ആണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല. 5 വർഷം ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കട്ടുന്ന ബജറ്റും ആയിരിക്കില്ല പ്രഖ്യാപിക്കാൻ പോകുന്നത്. സർക്കാരിന്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യത്തിൽ എല്ലാവരുടെയും മനസ്സിൽ ഉറപ്പുണ്ട് എന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയിൽ ഇതുവരെ 6000 കോടിയുടെ പദ്ധതി മാത്രമേ ഉദ്ഘാടനം ചെയ്തിട്ടുള്ളൂ. 60,000 കോടിയുടെ പദ്ധതി കൂടി പൂർത്തിയാകുമ്പോൾ കേരളത്തിന്റെചിത്രം തന്നെ മാറുമെന്ന് ഐസക് പറഞ്ഞു.

തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ പറ്റണം. അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കുന്ന സമ്പൂർണ്ണ ബജറ്റാണ് തയ്യാറാക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനെ കുറിച്ച് ഭയമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Back to top button
error: