Lead NewsNEWS

കൊറോണവൈറസ് പകർച്ചവ്യാധി അവസാനത്തേതല്ല, മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന തലവൻ

കൊറോണവൈറസ് പകർച്ചവ്യാധി അവസാനത്തേതല്ലെന്ന് ലോകാരോഗ്യസംഘടന തലവൻ. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തണം. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കണം. മൃഗങ്ങളുടെ സംരക്ഷണം കൂടി ഉറപ്പുവരുത്തിയാലെ പകർച്ചവ്യാധി ഇല്ലാത്ത ലോകം സാധ്യമാകൂവെന്ന് ടെർഡോസ് അധാനം ഗെബ്രിയേസസ് പറഞ്ഞു.

ഒരു പകർച്ചവ്യാധി വരുമ്പോൾ പണംവാരി എറിയൽ അല്ല അടുത്തതിനു തയ്യാറെടുക്കൽ കൂടിയാണ് പ്രതിരോധം എന്ന് വീഡിയോ സന്ദേശത്തിൽ ലോകാരോഗ്യസംഘടന തലവൻ പറഞ്ഞു. കോവിഡിൽ നിന്ന് ധാരാളം പാഠങ്ങൾ മനുഷ്യൻ പഠിക്കേണ്ടതുണ്ട്. ഇപ്പോഴുള്ളത് ദീർഘവീക്ഷണമില്ലാത്ത നടപടികൾ ആണെന്ന് ലോകാരോഗ്യസംഘടന തലവൻ ചൂണ്ടിക്കാട്ടി.

മാരക പകർച്ചവ്യാധികൾ തടയാൻ ലോകം ഇപ്പോഴും ഒരുങ്ങിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന തലവൻ വ്യക്തമാക്കി.ഇപ്പോഴുള്ളതിനെ നേരിടുന്നതിൽ മാത്രമാണ് ലോകത്തിന്റെ ശ്രദ്ധ. ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള പദ്ധതികൾ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ഇത് അവസാനത്തെ പകർച്ചവ്യാധി അല്ല. ചരിത്രം അതാണ് നമ്മോട് പറയുന്നത്. ജീവിതത്തിന്റെ ഭാഗമാണ് പകർച്ചവ്യാധിയും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പാഠങ്ങൾ ആണ് പകർച്ചവ്യാധികൾ നമുക്ക് നൽകുന്നത്. ഇത് മനസിലാക്കി വേണം മനുഷ്യൻ പ്രവർത്തിക്കാൻ.”ലോകാരോഗ്യസംഘടന തലവൻ കൂട്ടിചേർത്തു.

Back to top button
error: