Lead NewsNEWS

തനിക്കെതിരെ സൈബർ ആക്രമണമെന്ന് ഫാത്തിമ തെഹ്‌ലിയ, വനിതാ കമ്മീഷനും പോലീസിനും പരാതി നൽകും, മുഖ്യമന്ത്രിക്കെതിരെ ഫാത്തിമ എഴുതിയ കുറിപ്പ് ഇങ്ങനെ

മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്ക് കുറിപ്പിൽ “താൻ “എന്ന് സംബോധന ചെയ്തതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണമെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്‌ലിയ. തനിക്കെതിരെ ഇല്ലാക്കഥകൾ മെനയുക ആണെന്നും മോശം പ്രയോഗമാണ് ഉപയോഗിക്കുന്നത് എന്നും ഫാത്തിമ തെഹ്‌ലിയ പറയുന്നു. ഇതിനെതിരെ പരാതി നൽകുമെന്നും ഫാത്തിമ ഒരു മാധ്യമത്തോട് പറഞ്ഞു.കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷക ആണ് ഫാത്തിമ.

ഫാത്തിമ തെഹ്‌ലിയയുടെ വിവാദ ഫേസ്ബുക് പോസ്റ്റ്‌ –

UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?

ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. “മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ” എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തിൽ കോണ്ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.

Back to top button
error: