LIFETRENDING

തന്റെ മരണം സ്വപ്‌നം കണ്ട കനിയോട് അനില്‍ പറഞ്ഞത്…

ടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട് സിനിമ ലോകത്തിന് തീരാനഷ്ടം തന്നെയാണ്. നാടകരംഗത്ത് നിന്ന് അഭ്രപാളികളില്‍ സജീവമായ താരം ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല സിനിമപ്രവര്‍ത്തകര്‍ക്ക്. അനിലിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറയുന്ന സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി കനി കുസൃതി പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ഈറനണിയിക്കുന്നത്.

മരിക്കുന്നതിന് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് കനി പങ്കുവെച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്‌നം കാണുകയും അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുളളത്.

അനിലേട്ടന്‍ ഒകെ ആണോ, ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടു കനി പറഞ്ഞു. എന്ത് ഞാന്‍ മരിച്ചു എന്നാണോ? ഒകെ ആണ് പൊന്നു… നീ എവിടാ എറണാകുളം ആണോ?
അനില്‍ ചോദിക്കുന്നു. മരിച്ചു എന്ന് കണ്ടു അനിലേട്ടാ, ഞാന്‍ കരഞ്ഞ്‌ ഉണര്‍ന്നു കനി പറഞ്ഞു.

https://www.facebook.com/kani.kusruti/posts/10164708208465215

2018 ഫെബ്രുവരി 18ന് അനിലുമായി കനി നടത്തിയ ചാറ്റാണ് ഇത്. പിന്നീട് ഈ പോസ്റ്റ് അനിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു.. ഇതായിരുന്നു അനിലിന്റെ പോസ്റ്റ്.

അന്ന് യാഥാര്‍ത്ഥ്യമാകരുതേ എന്ന് പ്രാര്‍ത്ഥിച്ച സ്വപ്‌നം ഇന്ന് സംഭവിച്ചപ്പോള്‍ അനിലേട്ടാ എന്ന വിളിയോടെ കനി പോസ്റ്റ് ചെയ്ത ഈ കുറിപ്പിന്റെ വേദനയുടെ ആഴം വളരെ വലുതാണ്.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ ചലചിത്രനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് അനിലിനെ കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

https://www.facebook.com/anil.p.alasan/posts/10215119121315653

വെള്ളത്തില്‍ വീണ് എട്ടു മിനിറ്റിനുള്ളില്‍ തന്നെ അനിലിനെ കരയ്ക്ക് എത്തിച്ചിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ജോജു നായകനാകുന്ന സിനിമ ”പീസി”ന്റെ ഷൂട്ടിങ്ങിന് ആണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡിക്സന്‍ എന്ന വേഷമായിരുന്നു അനിലിന്. കെ സന്‍ഫീര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

20 ദിവസത്തിലേറെയായി അനില്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ട്. രണ്ടുദിവസം ”അനുരാധ” എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. ഷൂട്ട് ഇല്ലാത്തതിനാല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയപ്പോഴാണ് അപകടം സംഭവിച്ചത്.

ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതൃദേഹവുമായി തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ സംസ്‌ക്കാരം നടത്തും.

Back to top button
error: