ആയിരങ്ങള്‍ പങ്കെടുത്ത് ഡിജെ പാര്‍ട്ടി; കേസെടുത്ത് പോലീസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. തിരുവനന്തപുരം പൊഴിയൂര്‍ ബീച്ചില്‍ ഫ്രീക്‌സ് എന്ന പേരിലുളള യുവജനകൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തതെന്നും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ്
പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ബീച്ചിലെ തുറന്ന സ്ഥലത്ത് രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ പോലീസ് ആദ്യം ഇടപെട്ടിരുന്നില്ല. പിന്നീട് പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version