NEWS

കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ച് കെ എം ഷാജി, മത്സരിക്കുകയും ജയിക്കുകയും അല്ല രാഷ്ട്രീയ ഉത്തരവാദിത്വം

പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. രാഷ്ട്രീയ ഉത്തരവാദിത്വം എന്നു പറയുന്നത് മത്സരിക്കലും ജയിക്കലുമല്ല. പുറത്തു നിൽക്കുന്നവരാണ് കൂടുതൽ ഉത്തരവാദിത്വമുള്ളവരെന്നും ഷാജി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് പ്രതിനിധികൾക്ക് നാദാപുരം കുമ്മങ്കോട് മേഖലയിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

“അധികാരത്തെ ഭ്രാന്ത് ആയിഎടുക്കരുത്. അധികാരം ഇല്ലെങ്കിൽ നിൽക്കാനാവില്ല എന്ന രീതി മുസ്ലിംലീഗിന്റേതല്ല. ജനങ്ങൾ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോൾ ആണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങൾ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവഹിക്കേണ്ടത്. “കെഎം ഷാജി പറഞ്ഞു

Back to top button
error: