LIFETRENDING

രണ്ടുപേരും അവിടെ ഇരുന്ന് ചിയേർസ് പറയുക ആകും, പൃഥ്വിരാജിന്റെ കുറിപ്പ്

സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ വിയോഗം. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സി ഐ സതീഷ് എന്ന കഥാപാത്രം. “അയ്യപ്പനും കോശിയും ” എന്ന സിനിമയിലാണ് ഈ കഥാപാത്രം. ആ സിനിമയുടെ സംവിധായകൻ സച്ചിയുടെ ജന്മദിനമായിരുന്നു അനിൽ മുങ്ങിമരിച്ച ദിവസം. “അയ്യപ്പനും കോശിയും” എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ഒരു ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് തന്റെ വേദന കുറിച്ചത്.

“സന്തോഷ ജന്മദിനം സഹോദരാ. ഇപ്പോൾ താങ്കൾക്ക് അവിടെ ഒരു കൂട്ട് കിട്ടി.രണ്ടുപേരും ഒരുമിച്ചിരുന്ന് ചിയേർസ് പറയുകയായിരിക്കും. ചിയേഴ്സ്. ഐ മിസ് യു സച്ചി. “ഇതായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

Back to top button
error: