Lead NewsNEWS

ലീഗിന്റെ ലക്ഷ്യം ഉപമുഖ്യമന്ത്രി സ്ഥാനവും യുഡിഎഫ് കൺവീനർ സ്ഥാനവും, നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ അണിനിരത്താൻ മുസ്‌ലിംലീഗിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും പിന്നാലെ കെ പി എ മജീദ്, അബ്ദുൽവഹാബ് തുടങ്ങിയവർ മത്സരിക്കും. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും മുസ്ലിംലീഗ് തീരുമാനമുണ്ട്.

ആറിലധികം സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. മൂന്നു തവണ എംഎൽഎ ആയവർക്കും ആരോപണവിധേയരായവർക്കും സീറ്റ് നൽകേണ്ട എന്നാണ് തീരുമാനം.

യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പി കെ ഫിറോസ്, ടി പി അഷ്റഫലി തുടങ്ങിയവർ മത്സരിക്കും.

പി കെ അബ്ദുറബ്ബ് മത്സരിച്ച തിരൂരങ്ങാടി യോ മലപ്പുറമോ ആകും കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം. കെ പി എ മജീദ് വേങ്ങരയിൽ മത്സരിക്കും. എം കെ മുനീർ കൊടുവള്ളിയിൽ നിന്നാകും ഇത്തവണ ജനവിധി തേടുക.

യുഡിഎഫിൽ നിന്ന് പരമാവധി സീറ്റ് വിലപേശി വാങ്ങാൻ ആണ് ലീഗിന്റെ തീരുമാനം. എൽജെപി, കേരള കോൺഗ്രസ് എം തുടങ്ങിയ പാർട്ടികൾ യു ഡി എഫ് വിട്ടതിനാൽ ആ സീറ്റുകൾ ചോദിച്ചു വാങ്ങും. അധികാരം കിട്ടിയാൽ ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് ആലോചിക്കുന്നത്. യുഡിഎഫ് കൺവീനർ സ്ഥാനവും ലീഗ് ആവശ്യപ്പെടും.

Back to top button
error: