Lead NewsNEWS

അഭയ കേസും കത്തോലിക്കാ സഭയും -എബ്രഹാം മാത്യുവിന്റെ അവലോകനം -വീഡിയോ

അഭയ കേസ് തെളിയിക്കാൻ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരുടെ മുൻകൈ
ശ്രദ്ധേയമാണ്.കേസ് തെളിയിക്കാൻ മുന്നിട്ട് നിന്ന ജോമോൻ പുത്തൻപുരക്കലും സി ബി ഐ മുൻ ഡി വൈ എസ് പി വർഗീസ് പി തോമസുമൊക്കെ ഇവരിൽ ചിലർ മാത്രം.

സഭയുടെ ജീർണതയ്‌ക്കെതിരെ സഭയിൽ നിന്ന് തന്നെ ഉയർന്നു വന്ന നവീകരണ ശ്രമം ആയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യു ഇതിനെ വിലയിരുത്തുന്നത്. പുരോഹിതന്മാർ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ പൊതുസമൂഹം വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ നവീകരണ ശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ തന്നെ ഈ സംഭവ വികാസങ്ങളെയും വിലയിരുത്താം. മതങ്ങൾക്കുള്ളിലെ സ്വയം നവീകരണവും ചർച്ചയുമെല്ലാം സമൂഹത്തിന്റെ തന്നെ മുന്നോട്ടുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തുന്നു.

Back to top button
error: