NEWS

ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. ഉത്രയെ കൊലപ്പെടുത്തുവാനായി ഭര്‍ത്താവ് സൂരജിന് പാമ്പ് പിടുത്തക്കാരന്‍ ചാവരുകാവ് സുരേഷ് അണലിയെ കൈമാറുന്നത് കണ്ടതായി സാക്ഷിമൊഴി. വനം വകുപ്പിന്റെ റെസ്‌ക്യു സംഘത്തിലുള്ള പ്രേംജിത്താണ് കേസിലെ നിര്‍ണായ മൊഴി നല്‍കിയിരിക്കുന്നത്. ഉത്രവധക്കേസിന്റെ വിചാരണ നടക്കുന്ന ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജിന് മുന്‍പിലാണ് പ്രേംജിത്ത് മൊഴി നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 26 -ാം തീയതി സുരേഷിനൊപ്പം അടൂരിനടുത്ത് ഒരു ബോധവത്കരണ ക്ലാസ്സിന് പോയിരുന്നുവെന്നും ഈ യാത്രയില്‍ വെച്ചാണ് സൂരജിനെ കാണുന്നത്. അന്നേ ദിവസമാണ് സുരേഷ് സൂരജിനെ തനിക്ക് പരിചയപ്പെടുത്തിയത്. കുറച്ച് ദൂരം പിന്നിട്ട ശേഷം സുരേഷ് അണലിയെ ഇട്ടിരുന്ന ജാര്‍ സൂരജിന് കൈമാറുന്നത് താന്‍ കണ്ടുവെന്നാണ് പ്രേംജത്തിന്റെ മൊഴി. ഇതിന് പ്രതിഫലമായി സൂരജ് സുരേഷിന് പണവും കൈമാറിയിരുന്നു. പിന്നീട് സൂരജ് സുരേഷിനെ വിളിച്ച് പാമ്പിനെ പറമ്പില്‍ തിരയണെന്ന് പറഞ്ഞിരുന്നു. ഒരുപാട് അന്വേഷിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പകരം മറ്റൊരു പാമ്പിനെ നല്‍കുകയും ചെയ്തിരുന്നു. അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ചെന്ന വാര്‍ത്ത വന്നതോടെയാണ് സുരേഷ് പരിഭ്രാന്തനായി പ്രേംജിത്തിന്റെ അരികിലെത്തി ഉത്രയുടെ മരണത്തെപ്പറ്റി സംസാരിച്ചത്. അണലിയെ അല്ലേ സൂരജിന് കൊടുത്തതെന്ന പ്രേംജിത്തിന്റെ ചോദ്യത്തിന് മറുപടിയായി പിന്നീടൊരു മൂര്‍ഖന്‍ പാമ്പിനെയും കൊടുത്തിരുന്നുവെന്നാണ് സുരേഷ് മറുപടി പറഞ്ഞത്. ഈ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ചിത്രയെ കൊലപ്പെടുത്തിയതെന്നും സുരേഷ് തന്നോട് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. കേസിലെ ഏഴാം സാക്ഷിയാണ് പ്രേംജിത്ത്.

Back to top button
error: